STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :- അസ്തമയം.രചന : ബിനു. R

കവിത :- അസ്തമയം.രചന : ബിനു. R

1 min
210

അക്കരെ പാണന്റെതുടികൊട്ടിന്നിടയിൽ

ഇക്കരെ രാജാവിന്റെപടിഞ്ഞാറിൻനീരാട്ട്!

കരിമ്പടംകൊണ്ടുമൂടിയമാനത്ത്

കലർന്നസിന്ദൂരംചലിച്ചനേരത്ത്

വെളിച്ചപ്പാടിൻ തുള്ളുന്നവാളുപോൽ

വെള്ളിവിളക്കുകൾമിന്നിയ നേരത്ത്

പ്രഭാകരൻവെളുവെളുത്ത

ചിത്രപടങ്ങൾമാടിയൊതുക്കി

പടിഞ്ഞാറിന്നോരത്ത്മുങ്ങാൻ പോയ്‌!


ചിന്തകളെല്ലാം കൊടുമ്പിരികൊണ്ടിരിക്കും

ചിന്താശൂന്യമാം മനസ്സിൻതിരുമുറ്റത്ത്

പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നു

കാർമുകിൽമാലകൾക്കിടയിൽനിന്നു-

മൊരുമിന്നലൊളിപോലെ.


കുങ്കുമച്ഛവിപടർന്നുനിൽക്കുംമേഘച്ഛായയിൽ

കങ്കണംപോൽവന്നു നീളേപടർന്നിറങ്ങുന്നൂ 

മഴയിൽ കുളിർന്നതാംഈറൻ നിലാവ്.. !


പകലിന്നറുതിയായപ്പോളാണെനിക്ക്

പകലിന്റെ ബാക്കിപത്രം കണ്ടതുപോൽ

എൻ ജീവിതത്തിൻ സായാഹ്നത്തി-

ലെത്തിയതറിയുന്നത്...


ആകാശത്തുനിന്നും വന്നുചേരുംചെഞ്ചായമീ 

ഭൂമികന്യകയെ വലം ചുറ്റവേ 

നിന്നിലും എന്നിലുമുള്ള നിറങ്ങളെല്ലാമപ്പോൾ

അവയിൽ വർണ്ണാഞ്ചിതം തൂകുന്നു!


പകലിൽ പൊന്നുരുക്കിയതിൻശേഷം

പകലോനസ്തമനക്കടവിൽ കുളിക്കാനിറങ്ങി

പൊന്നും അംബരങ്ങളും അഴിച്ചുവച്ചു

പൊന്നാമ്പൽപ്പുഴയിൽതിരുജടയഴിച്ചുലച്ചു!


കരിമുകിലിൻജാലകൾ പുഴയിലാകെ വിടർന്നുപരിലസിക്കവേ,

മുങ്ങിയൊന്നുനിവർന്നപ്പോൾ പുഴയിലെകുഞ്ഞോളങ്ങളെല്ലാം

അംബരത്തിൻചെഞ്ചായമെല്ലാം പകർന്നെടുത്തു,അതു-

കണ്ടിട്ടെന്നവണംപകലിൻ പക്ഷികളെല്ലാം കൂടുതേടിപറന്നേ പോയി.


മീനവെയിലും ചാഞ്ചാടുന്നൂ മേഘക്കീറുകളിൽ 

മിന്നൽപിണരുകൾ വെട്ടിപ്പിളർക്കുന്നൂ

ചെഞ്ചായം പൂശിയ സന്ധ്യയിൽ വികൃതമാകുന്നു വേനൽമഴ

തുള്ളിയിട്ടു വെന്തുരുകുന്നു,

പക്ഷികളെല്ലാം പക്ഷങ്ങളൊതുക്കുന്നതു കാൺകെ

സൂര്യൻ കാണാമറയത്തുനിന്നൊളിഞ്ഞു

നോക്കുന്നു, വെൺചാമരം വിടർത്തിയതു പോൽ!



Rate this content
Log in

Similar malayalam poem from Abstract