STORYMIRROR

Binu R

Abstract

4  

Binu R

Abstract

കരിനിഴൽ

കരിനിഴൽ

1 min
293


കരിനിഴൽ മാനത്തു പറന്നുപരക്കുന്നു

കരിമുകിൽമാലകൾപോൽ

ജീവിതത്തിൻതൊന്തരവുകളിൽ,

ചിലനേരങ്ങളിൽ ജീവിതത്തിലും

പരക്കാറുണ്ട് മനസ്സുമുരടിപ്പിക്കും

അപകീർത്തികളാൽ കരിനിഴലുകൾ,


രാവെല്ലാം പകൽപോലെ തോന്നുമിടങ്ങളിലെല്ലാം

ഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾ

മാനക്കേടിൻ പീഡനമുറയാലെ

മാനത്തെ തീഷ്ണമാം വജ്രകീലം പോൽ,

ചിന്തകളെല്ലാം കാടുകയറിയൊത്തിരി

നേരം കഴിയവേ,


മരണത്തിൻ മുഖചിത്രം കാണാറുണ്ടു

പണ്ടുകാലമെന്നെത്തളർത്തിയ

പലയിരവുപകലുകളിലൊളിഞ്ഞുകിടക്കും

കരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെ

പടവുകൾ താണ്ടാൻ തന്നാനം പാടവേ,


കേൾക്കാം കനത്തമഴയുടെയാരവം പോൽ,

ചില ജന്മശിഷ്ടങ്ങളുടെയാരവം

തകർന്ന കല്പടവുകൾക്കുകീഴിലെ

ഗതിക്കിട്ടാ കരിനിഴലുകൾ..



Rate this content
Log in

Similar malayalam poem from Abstract