STORYMIRROR

Jitha Sharun

Abstract

4  

Jitha Sharun

Abstract

ഇത് ശരത്കാലം

ഇത് ശരത്കാലം

1 min
276

ഇന്നിന്റെ വർണ്ണപ്പൊട്ടുകൾ

നാളെയുടെ സ്വപ്നം                         

ഇന്നലെകളിലെ  സത്യം

പേറ്റുനോവിന്റെ ഈറ്റില്ലം ഒരുങ്ങി


പിറക്കുവാൻ നീയും

നിനക്കായ് സമയവും

കുറിയ്ക്കപ്പെട്ടു

നിന്റെ ജാതകവും


ഋതുക്കൾ മാറ്റമില്ലാതെ മാറി

ഇതിൽ നിന്റെയും എന്റെയും വേർപാട് 

നോവിന്റെ നിണഗന്ധം 

എന്റെ സ്വപ്നങ്ങളിൽ 


നൂറു ഗന്ധർവരാജസുഗന്ധികൾ   

ഞാനൊരു കവയിത്രി 

നീ എന്റെ കവിത 

പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ് 


Rate this content
Log in

Similar malayalam poem from Abstract