മണൽ എടുത്ത സ്വപ്‌നങ്ങൾ
മണൽ എടുത്ത സ്വപ്‌നങ്ങൾ
നീല മുകലിനു താഴെ
പച്ചിലകൾക്കിടയിൽ
ഒരു കുഞ്ഞു പൂവ്
ജനിച്ചു….
കാത്തു കാത്തു
ഓമനിച്ചു പാവം
മരിച്ചില്ലകൾ അവളെ തലോടി….
അവൾ വിടർന്നു,
മനോഹര ദളങ്ങൾ
വിരിഞ്ഞു
മഴയായ് പൊഴിഞ്ഞ
മോഹങ്ങൾ...
കിനാവിൽ നെയ്തെടുത്ത
സ്വപ്‌നങ്ങൾ
വിരിയാൻ തുടങ്ങിയാ-
നിമിഷത്തിൽ
ചില്ലകൾ മൂടിയൊരാ
കാറ്റു
അവളെയും
കൊണ്ടു പോയി…
പതിയെ പതിയെ
അവൾ നിലം പതിച്ചു.
മണൽ എടുത്തൊരാ -
സ്വപ്‌നങ്ങൾ അവളിൽ
മരവിച്ചു പോയി…