STORYMIRROR

Jitha Sharun

Abstract Fantasy

3  

Jitha Sharun

Abstract Fantasy

കുഞ്ഞുമേഘങ്ങൾ

കുഞ്ഞുമേഘങ്ങൾ

1 min
170


കുഞ്ഞുമേഘങ്ങൾ

നീലാകാശം നിറയെ

കൺനിറയും ആനന്ദം

ഹൃദയാകാശം നിറഞ്ഞു

സന്തോഷം....

മയിൽ‌പീലി ചേലിൽ

നിറഞ്ഞ ഏഴു വർണ്ണങ്ങൾ

വരച്ച ചിത്രകാരൻ

അറിഞ്ഞു നൽകിയ

മായാപ്രപഞ്ചം

ഇളം നീല, ഇളം പച്ച

പിന്നെ ഇളം ചുവപ്പ്

കലർന്ന വർണ്ണലോകം

ഈ ആകാശം

മേഘകുഞ്ഞുങ്ങൾ

യാത്രയിലാണ്

ചെറുകാറ്റിൻ

പാട്ട് കേട്ട്

കിളികൾ പറയും

കഥകൾ കേട്ട്


ചെറു വിമാനത്തിന്റെ

ചിറകിൽ തൊട്ടു

കുഞ്ഞുമേഘസഞ്ചാരം


അറിഞ്ഞ സന്ദേശം

പറഞ്ഞുനടക്കാതെ

പറഞ്ഞവ കേട്ട്

ചിരിചൊതുങ്ങി

അടക്കം പറച്ചിൽ

കേൾക്കാൻ നിൽക്കാതെ

അവ ആകാശസരസിലൂടെ

ഹംസങ്ങൾ പോലെ നീന്തി....

മഴയുടെ സംഗീതം

അവയെ കുളിരണിയിച്ചു...




Rate this content
Log in

Similar malayalam poem from Abstract