STORYMIRROR

Neethu Thankam Thomas

Abstract Drama Tragedy

4  

Neethu Thankam Thomas

Abstract Drama Tragedy

ചെമപ്പ് പൊട്ട്

ചെമപ്പ് പൊട്ട്

1 min
340


ചിരിക്കുളിൽ ചതിയുടെ പുകമറയായിരുന്നു 

കാറ്റിനുപോലും പകയുടെ ഗന്ധമായി മാറുന്നു 

സൂര്യന്റെ പൊൻ വെളിച്ചം കോപാഗ്നിയാകുന്നു. 


ഉള്ളിലെ കനലുകൾക്കിന്നു ചൂടുപിടിക്കുന്നു 

അകക്കാമ്പിൽ അഗ്നിനാളം പടരുന്നു 

നെറ്റിയിൽ ചാർത്തപ്പെട്ട തിലകക്കുറി ചെമപ്പു 

വർണ്ണത്തിൽ നിണമായി മാറിയിരിക്കുന്നു.


തിരിച്ചറിവുകൾ വൈകിയെത്തിയിരിക്കുന്നു.

താൻ ചതിക്കപെട്ടുവെന്നുമറിയുന്നു.

എല്ലാം സഹിക്കുന്ന പെണ്ണായിരുന്നു.

ചതിക്കവളുടെ അരികിൽ ക്ഷമയില്ലായിരുന്നു.

തന്റെ ദൃഢതയും വീര്യവും ആളികത്തിരുന്നു.


പ്രതികാര ദാഹി,താണ്ഡവമാടി തുടങ്ങി

പെണ്ണിനെ വിലകുറച്ചു കാണുന്നവൻ വങ്കന്‍

കാലുറപ്പിച്ചു മണ്ണിൽ നിന്നവൾ ഉറക്കെ പറഞ്ഞു:

ആത്മവീര്യത്തിൻ നാളം കൊളുത്തിയാൽ 

പിന്നെ പെണ്ണിനൊരു തിരിച്ചുപോക്കില്ല ;

ഞാനും എന്റെ കിനാക്കളും വെളിച്ചം കാണുക തന്നെ ചെയ്യും;

വഞ്ചനയ്ക്ക് കനിവില്ല 

ക്ഷമയില്ല പ്രതിക്രിയ മാത്രം ..



Rate this content
Log in

Similar malayalam poem from Abstract