ഉയിർ
ഉയിർ
പുവുമൊട്ടിട്ട നേരവും ,
പുഷ്‌പദലം കൊഴിഞ്ഞുപോയ
നൊടിയും , സസ്യം മാത്രം
അറിയും ചെറു രഹസ്യം ..
ഞാനും ;എന്നിനെ
ആഹ്ലാദം അലയടിക്കും
ചെറു മനസും , ചുണ്ടിൽ
മൊട്ടിട്ടൊരു പുഞ്ചിരിയും
എനിക്കുമാത്രം സ്വന്തം ...
കാലങ്ങൾ ഏറെ ദൂരം
താണ്ടിയാലും ; കൈകോർത്തു
ജടാനരകൾ തഴുകി ഒതുക്കാൻ
രണ്ടക്ഷികൾ എന്നിലേക്ക്
ചേർന്നണയുന്നതാണ്
ഇന്നെന്റെ കുളിർ മഴ ..
കയ്യ് കോർത്തു നടക്കും
ചിത്രമല്ലിത്, ഉള്ളം മഞ്ഞ
ചരടിനാൾ ദൃഢം ..
കാതങ്ങൾ അകറ്റില്ലെന്ന്
അഗ്നി സത്യം ...
കാലങ്ങൾ തകർക്കില്ലന്ന്
സൂര്യൻ സത്യം സാക്ഷി ..
ചേർത്തുവച്ച കാലം ,
ഒരുക്കിയ രാജവീഥിയിലൂടെ
വെൺ കുതിര പടയുടെ
നടുവിൽ തീക്ഷ്ണമാം
നാലു കണ്ണുകൾ ഏക മനസാൽ
വാളേന്തി മുൻപോട്ടു കുതിച്ചു
പുതിയോരൂഴി തീർക്കുവാനായി ...

