അമ്മയാരെന്നറിയാതെ !
അമ്മയാരെന്നറിയാതെ !
എന്റെ കണ്ണിലെ വറ്റാത്ത
നീരുറവയുമായി കൽവിളക്കിനു
മുൻപിൽ ; കാണാത്തൊരു
അമ്മതൻ ഓർമയിൽ , പേരറിയാത്ത
നാട്ടിലെ ഈശ്വരനോട് ഞാൻ കേണു.
ആരോരുമില്ല ഞാനൊരു അനാഥൻ
എന്നാരോ പറഞ്ഞതിന്നും നെഞ്ച്
പൊള്ളിക്കുന്നു ; ബാല്യം നഷ്ടമായി
പോയൊരു നേരം , പാടി ഉറക്കാൻ
താരാട്ടു പാട്ടുമില്ല, കെട്ടിപിടിച്ചു
പൊട്ടിക്കരയുവാൻ ഒരു അമ്മയുമില്ല.
എങ്കിലും ഈശ്വരന് മുൻപിൽ ഒരു തിരി നാളമായി എന്റെ ചോദ്യങ്ങൾ അസ്ത്രമായി
ജീവൻ പ്രാപിക്കുന്നു ; അമ്മ ആരെന്നൊരു
ചോദ്യം , ഒരേ ഒരുത്തരം മതി എനിക്കിന്ന് .
ഒരേ ഒരു ചോദ്യം പെറ്റമ്മയോടു:
ചുണ്ടിലെ അമ്മിഞ്ഞപ്പാൽ മണം
മാറാത്തൊരു പൈതലിനെ അറിയാത്തൊരു
ദിക്കിലെ ചവിട്ടുകുട്ടയിലാക്കിയ നേരം
നെഞ്ചുപിടഞ്ഞിലെ നിനക്കമ്മേ?
തെരുവിലെ ഭയനകമയൊരു ഇരുളും
കടിച്ചു കീറുവൻ നിൽക്കുന്ന നായ്
കൂട്ടങളും ചീഞ്ഞുനാറും മാലിന്യവും
ഒന്നുമെൻ ജീവനെ കവർന്നില്ല.
അനാഥ ജന്മതിനെ കയ്യ്പിടിച്ചു
നടത്തിയ കുറെ മാലാഖമാർ
എന്റെ അമ്മമാരായി ; ജീവിതം
പടവെട്ടി പദവികളെൻ കൂടെ പോന്നു.
എങ്കിലും നീ ആര് അമ്മേ
ഉത്തരം തേടി ഇനി ഏതു
നടയിൽ ഞാൻ പോകേണ്ടു..
ഏത് കടൽ കടക്കേണ്ടു ..
ഉള്ളൂരുകി ഞാൻ ഈറൻ
അണിഞ്ഞതോ വൃഥാ ..!
