STORYMIRROR

Jayasanker v

Abstract

4  

Jayasanker v

Abstract

ചിത്രശലഭം

ചിത്രശലഭം

1 min
566

ഞാനൊരു 

പുഴുവാണ്

മെല്ലെ മെല്ലെ

യാണിന്നു 

യാത്ര... 


ഇഷ്ടങ്ങൾ 

എനിക്ക് സ്വപ്നങ്ങൾ 

ആയിരുന്നു. 

എനിക്കിന്നൊരു 

കൂട്ട് കിട്ടി. 


വർണ്ണനാണവൻ 

സവർണ്ണനാണോ 

അവർണ്ണനാണോ അറിയില്ല. 

പോകും വഴി 

കിളികളെ കണ്ടു 

ഗഗനനീലിമ കണ്ടു 


മധു നുകർന്ന് 

പാറി പറക്കുമീ 

ശലഭത്തെ കണ്ടു. 

ധ്യാനനിമഗ്നരായ 

കൂട്ടുകാരെ കണ്ടു. 


പറക്കാനായി

മോഹമുണ്ട് 

മരത്തിൽ കയറുന്ന 

വേളയിലും 

ഞാനേറെ ചിന്തിച്ചു. 


ഇനി എനിക്കും 

ശലഭമാകണം 

വർണ്ണങ്ങൾ 

ചിറകിലൊളിപ്പിക്കും 

ശലഭം. 


മനമെന്നോട് മൊഴിഞ്ഞു 

ശലഭമാകണം നീ... 

ഇനി എത്ര നാൾ? 

ഞാനീ വേഷം

അഴിച്ചുവക്കട്ടെ. 


ഗാഢമായി എനിക്കൊന്നു 

ഉറങ്ങണം 

വിഹായസ്സിനെ 

സ്വപ്നത്തിലേറ്റണം. 

ഉണരുമ്പോൾ ഞാനൊരു 

ശലഭമാകും 


വിണ്ണിലും മണ്ണിലും

പാറിക്കളിക്കുന്ന 

സുന്ദര ശലഭമാകും.


Rate this content
Log in

Similar malayalam poem from Abstract