STORYMIRROR

Jayasanker v

Abstract

3  

Jayasanker v

Abstract

മനസ്സ്

മനസ്സ്

1 min
321

മനസ്സ് കടല് പോലെയാണ് 

ഒഴുകുകയാണ് അക്കരെ എത്താൻ 

ചില ഓളങ്ങളിൽ അത് അലറാറുണ്ട് 

ആരും കേൾക്കാറില്ലെന്നു മാത്രം 


ചില നേരം നീ പൊട്ടിച്ചിരിക്കും 

മറുനേരം ചിന്തയിലാകും 

നിന്നെ വായിക്കാൻ ചിലർ 

ശ്രമിക്കാറുണ്ട് 

രൂപമില്ലാത്തവനാണെങ്കിലും 

മഹാനടികൻ മാത്രമാണ് നീ 


മനസ്സ് ചിലപ്പോൾ പുസ്‌തകമാകാറുണ്ട് 

ഒട്ടേറെ സമസ്യാപൂരണങ്ങൾ ഒളിപ്പിച്ച 

പുസ്‌തകം 

ചിലപ്പോൾ നീയൊരു തുറന്ന പുസ്‌തകമാകും 

ചിലർക്ക് മാത്രം വായിക്കാവുന്ന 

ചിത്ര പുസ്‌തകം 


നിനക്ക് നവരസങ്ങളാണേറെ ഇഷ്ടം 

 പാമരനായി നീ മാറുന്ന വേളയിൽ 

മർത്യർ അശ്രു ബാഷ്പം പൊഴിക്കുന്നു.

ചിലയിടങ്ങളിൽ നീ ദാനമേകും 

എങ്കിലും ഇടയ്ക്കിടെ കല്ലേറ് കൊള്ളുന്ന 

ഫലവൃക്ഷമാണ് നീയെന്ന സത്യം...


Rate this content
Log in

Similar malayalam poem from Abstract