മതം
മതം
1 min
10
മതത്തെ സൃഷ്ടിച്ചവർ
മതിക്കുന്നു ആ പേരിനാൽ.
മരിക്കുന്നു ജനങ്ങളായിരം
മതത്തിൻ പോർക്കളത്തിൽ.
അറിയുന്നുവോ വർഗീയവാദികൾ
സ്നേഹബന്ധത്തിൻ മുഖങ്ങൾ?
എന്തു നേടുന്നു മനുഷ്യാ നീ
മതമെന്ന ഭ്രാന്തിനാൽ...
ജീവന് മതമില്ലെന്നോർക്കുക!
രക്തത്തിന് മതമില്ലെന്നോർക്കുക!
ഓർക്കുക, മനമേ മതം
മനുഷ്യനെ മറക്കും മൃഗം.
ഓർക്കുക,മനമേ മതം മനുഷ്യനിൽ വിതക്കും ജ്വരം