Binu R

Abstract

4  

Binu R

Abstract

കവിത:കാൽപ്പാടുകൾ. രചന:ബിനു R

കവിത:കാൽപ്പാടുകൾ. രചന:ബിനു R

1 min
401


മരണം എനിക്കൊരു പുച്ഛച്ചിരി 

സമ്മാനിച്ചുകൊണ്ടുപറഞ്ഞു, 

കാലങ്ങളോളം അലയുക നീ, ഒരു 

മനുഷ്യായൂസിൻ പൂർണ്ണത തേടി...!


എൻ മനോവിചാരങ്ങളെല്ലാം 

ആ നിമിഷം ചിതലരിച്ചുപോയ് 

മഹാമാരികളും പ്രളയമാരികളും

വന്നുനിന്നുകാതോടുകാതോരം

കിന്നാരം പൊഴിക്കുന്നതുകണ്ട്...!


മന്വന്തരങ്ങൾക്കങ്ങേയപ്പുറം 

ഗീതോപദേശം നൽകിയ ജ്ഞാനിയിൽ

ജ്ഞാനിയാം മഹാപുരുഷന്റെ

കാല്പാടുകൾ തേടിയെന്മനം

കാലങ്ങൾ പിറകോട്ടുനടന്നീടവേ, 


മരണത്തിന്റെ ജല്പനങ്ങളെല്ലാം 

കലഹരണപ്പെട്ടുപോവുന്നതായ്

ചിന്തകളിൽ ഉദിച്ചുയർന്ന മറുപടി

കേട്ടു ഞാൻ തപ്തനിശ്വസിതനായ്

ജപമായ് മന്ത്രമുരുവിട്ടു നിന്നുപോയ്...!


ആ മനുഷ്യൻ നീ തന്നെയെന്നാപ്തവാക്ക്യം

കേട്ടു ഞാൻ ചിതലരിച്ച ചിന്തകളിൽ ബാക്കിവന്നവയെ കൂട്ടുചേർത്ത് 

കാലത്തിനോടേറ്റുമുട്ടുവാൻ കാലക്കേടിൻ 

കണ്ണുനീർ ബാഷ്പവുമായ് നിന്നുപോയ്...!



Rate this content
Log in

Similar malayalam poem from Abstract