സൈനികരെ, സേനാനികളെ
സൈനികരെ, സേനാനികളെ
ഭാരത നാടിനായി ,
ജീവനേകിയ ധീരരാം സൈനികരെ
ശതകോടി പ്രണാമം
നിങ്ങൾക്ക് മുന്നിലേകുന്നു,
ഇന്നീ സ്വാതന്ത്ര്യ ദിനത്തിൽ
പെറ്റമ്മ നാടിനായി ചെയ്ത
ത്യാഗത്തിനാദരം ഈ ഗാനം .
സോദരർ തൻ
വീര്യത്തിനേകുന്നു
ആയിരം അഭിവാദ്യങ്ങൾ.
രാജ്യത്തിൻ നായകരെ
ധീരരാം സൈനികരെ ,
സേനാനികളെ ........
ഞങ്ങളൊന്നായി നേരുന്നു
അഭിവാദനം .....
ധീരരാം സൈനികർക്കഭിവാദനം .
ഭാരത മാതാവിൻ
തന്നഭിവാദനം .......
