STORYMIRROR

Binu R

Abstract

3.8  

Binu R

Abstract

മാതൃത്വം

മാതൃത്വം

1 min
529



അനാഥരാക്കപ്പെടുന്നൂ പലർ,

ജന്മം മുഴുവൻ മുദ്രകുത്തപ്പെട്ടവർ 

താൻ പോലുമറിയാതെ

അമ്മയുടെ കൈപിഴവുകളിൽ

ബാല്യം ചതിക്കപ്പെടുമ്പോൾ

നിറഞ്ഞ മാന്യത ജനഹൃദയങ്ങളിൽ

മുഖം മൂടാതിരിക്കാൻ

ഒട്ടുമേ സമയംപോലും ചിന്തിക്കാതെ

അമ്മത്തൊട്ടിലിൽ കൊണ്ടുവച്ചു

മറയുന്നു, മാതൃത്വം.


പിറന്നുവീണവർ അനാഥരെന്നു

കൽപ്പിക്കപ്പെടുമ്പോൾ

വളർത്താനേൽപ്പിക്കപ്പെടുന്നവരിൽ

മാതൃത്വം കണ്ടുതുടങ്ങുമ്പോൾ,

എത്തപ്പെടുന്നൂ, മാതൃത്വം,

ഗാഗ്വാവിളികളുമായ് കണ്ണില്ലാ വാർത്തകൾ മിനയുന്ന മാമാമാധ്യമങ്ങളുടെ

കൂട്ടുംപിടിച്ചുകൊണ്ട് 

അനാഥത്വം വീണ്ടും വഴിത്താരകളാക്കാൻ,

വെല്ലുവിളിക്കപ്പെടുന്നൂ

അനാഥത്വത്തിൻ അന്തർത്ഥാരകളിൽ പിൻവാങ്ങിപ്പോയ മുഖംമൂടിയണിഞ്ഞവർ,

അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.


ചില ചിന്തകളിൽ ക്രൂദ്ധരായവർ,

പലചിന്തകളിൽ കുടിയിറക്കപ്പെട്ടവർ

നഷ്ടപ്പെടുത്തുന്നു സ്വന്തം കണ്മണികളെ

ഓടയിൽ ചവിട്ടിത്താഴ്ത്തിയും

ചാക്കിൽക്കെട്ടി പുഴയിൽവലിച്ചെറിഞ്ഞും

ശീതീകരണപ്പെട്ടിയിൽ അടക്കംചെയ്തും

കുഞ്ഞുകുസൃതികളുടെ കുഞ്ഞോളങ്ങൾ

കണ്ടില്ലെന്നു നടിച്ചും നീണാൾ വാഴും

മാതൃക തരപ്പെടുത്തുന്നു,മാതൃത്വം.


കുശുമ്പുകുന്നായ്മകളുടെ

അക്കരപ്പച്ചകൾ തേടുന്നവർ

ജീവിതത്തിൻ മണിമാളികകളിൽ 

വർണ്ണസ്വപ്‌നങ്ങൾ കാണുന്നവർ

അന്യർക്കു കൊത്തിപ്പറിക്കാൻ

ബാല്യത്തെയിട്ടുകൊടുക്കുന്നവർ

ബലമായ് മാതൃത്വമെന്ന് പച്ചകുത്തിയവർ 

നേരമ്പോക്കുകൾ ഇഴയടർത്തി

ദുശ്ചിന്തകളിൽ ചന്തം തിരയുന്നവർ

ആദമിന്റെ വാരിയെല്ലിൽ പുകൾപെറ്റവർ

അവരും നേടിയെടുക്കുന്നു

മാതൃത്വമെന്ന മനോഹരമാം ആ പദം!



Rate this content
Log in

Similar malayalam poem from Abstract