STORYMIRROR

Binu R

Abstract

4  

Binu R

Abstract

എല്ലാമറിഞ്ഞപ്പോൾ

എല്ലാമറിഞ്ഞപ്പോൾ

1 min
562

എല്ലാം ഞാനറിഞ്ഞത് 

ഇന്നലെയാണല്ലോ സഖേ!

നിന്നെയെനിക്കിഷ്ട്ടമാ-

ണെന്നറിഞ്ഞതും 

സത്യവും മിഥ്യയും 

രണ്ടെല്ലന്നറിഞ്ഞതും 

സ്വപ്‌നങ്ങൾ മണ്ണിൽ 

പൂക്കില്ലെന്നറിഞ്ഞതും 

കനിവുകൾ ആഴക്കയത്തി-

ലെന്നറിഞ്ഞതും 

വായക്കുചുറ്റും പുകയാ-

ണെന്നറിഞ്ഞതും 

വായുവോന്നെന്നില്ലെ-

ന്നറിഞ്ഞതും 

ഞാനറിഞ്ഞതിന്നലെ

യാണല്ലോ സഖേ...!


അഞ്ചുപതിറ്റാണ്ടുകൾ 

തല്ലിക്കൊഴിച്ചിട്ടും 

ഓരോപതിറ്റാണ്ടിലുമൊന്നു-

മില്ലെന്നറിഞ്ഞതും 

കഴിഞ്ഞപതിറ്റാണ്ടിലും

ഞാനെന്നെയറിയാത്തതും 

ലാഭവും നഷ്ടവും എന്നിലൂ -

ടെന്നറിഞ്ഞതും 

എനിക്കൊന്നുമുൾക്കൊള്ളാനാവി-

ല്ലെന്നറിഞ്ഞതും 

കാലത്തിൻ വിഷലിപ്തമാം 

പാടകൾഎൻനാസാരന്ധ്രങ്ങളി -

ലൂടെയകത്തേക്കടിഞ്ഞതും 

തുമ്മിപ്പുറത്തേക്കുതെറിപ്പിക്കു

വാനാവാതെ എല്ലാം തൊണ്ട -

ക്കുഴിയിൽ തടഞ്ഞതും 

എല്ലാം ഞാനറിഞ്ഞതി-

ന്നലെയാണല്ലോ സഖേ!


ഇന്നലെപകലന്തിയോളവും 

എന്റെ കണ്ണിന്നറ്റത്തു 

വിഷാദമായും ഇന്നലെ 

പുലരുമ്പോളെന്റെ മനസ്സിൽ 

സർവ്വതും നീയെന്ന 

ചൊൽവിളിയായതും 

ഇന്നലെ പകൽ മദ്ധ്യാഹ്നത്തിൽ 

കറുത്തുവെളുത്തപ്പോൾ 

എന്മുന്നിൽ അടർന്നുചിതറിയ

കണ്ണുനീർമുത്തുക്കൾ 

എനിക്കുള്ള സാന്ത്വനത്തിന്റെ 

താരാട്ടായി മാറിയതും 

ഞാനറിഞ്ഞത് 

ഇന്നലെയാണല്ലോ സഖേ...!


Rate this content
Log in

Similar malayalam poem from Abstract