കവിത :- പൂക്കാത്തച്ചില്ലകൾ.
ബിനു. ആർ.
ചിത്രജാലകങ്ങൾ തുറന്നിട്ടു ഞാൻ
ചിത്തിരവേണുഗാനം കേൾക്കുവാൻ
കണ്ണന്റെ മുരളീഗാനം വന്നണഞ്ഞു
തിരിഞ്ഞു കരിനീലക്കണ്ണുകളെ തിരഞ്ഞു.
രാധയെയോ കാർമുകിലോ കണ്ടൊ-
യെന്റെ കണ്ണുകളെന്നൊടുപരിഭവിച്ചു
നീലനഭസിൻ കംബളത്തിൽ നിറനിറ
വരപോൽ കുറേ പൂക്കാത്ത -
ചില്ലകൾ പോൽ,കറുകറുകറുപ്പിൻ
കാർമുകിലുകൾ.
മഴയെ മാനത്തുവിരിച്ചിരുത്തി,
കിട്ടാത്ത മനസ്സിൻ
മോഹങ്ങൾ പോൽ, ചിത്രപങ്കിലം!
മാനത്തോടിക്കളിക്കുന്നു, വെള്ളി-
വിളക്കുകൾ, മച്ചിൽ നാളികേരമുരുട്ടി-
ക്കളിക്കുന്നു ശങ്കരപ്രഭ്രിതികൾ!
ബിനു. ആർ