STORYMIRROR

Haripriya C H

Drama

4  

Haripriya C H

Drama

ഏവരും തിരക്കിലാണത്രേ

ഏവരും തിരക്കിലാണത്രേ

1 min
24.1K

ഏവരും തിരക്കിലാണത്രേ...

ഇന്ന് സ്വന്തവുമില്ല ബന്ധവുമില്ല,

സ്വന്തവും ബന്ധവും ഫോൺ അത്രേ.

ഇന്ന് ചിരിയും ഇല്ല കുശലാന്വേഷണവും ഇല്ല,

ചിരിയും കുശലാന്വേഷണവും ഫോണോടത്രേ.


ഇന്നു കുത്തികുറിക്കുവാൻ തൂലിക വേണ്ട,

ഇന്നു കുത്തികുറിക്കുവാൻ കടലാസും വേണ്ട, തൂലികയും കടലാസുമെല്ലാം

ഫോണിലേക്ക് വഴി മാറിയിരിക്കുന്നു.

മുഖം നോക്കുവാൻ കണ്ണാടി വേണ്ട,

മുഖത്തിന് സൗന്ദര്യവും വേണ്ട,

എന്തെന്നാൽ, മുഖത്തെ പുഞ്ചിരി കാണുവാൻ ആർക്കുമേ സമയമില്ലത്രേ...

ലോകത്തെ രണ്ടു വിരൽത്തുമ്പിലമ്മാനമാടും, മനുഷ്യനു ഫോൺ അല്ലാതെ മറ്റെന്തു വേണ്ടൂ.


ഉപകാരമേറെയുണ്ടെന്നാകിലും,

ഉപദ്രവവും ഏറെയുണ്ടല്ലോ.

കൂടെയുള്ളോരാരെന്നറിയില്ല,

അവർ മൊഴിഞ്ഞതെന്തെന്നുമറിയില്ല,

പക്ഷേ, ഒന്നുമാത്രം അറിയാമായിരുന്നു

ഫോൺ, അതുള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്നു.


ഇന്നെൻ പ്രിയന്റെ കൈകോർത്തു പിടിക്കാൻ ആവതില്ല,

ഇന്നവന്റെ കൈകളിൽ ചുടുചുംബനം നൽകുവാൻ ആവതില്ല,

മുറുകെ പിടിക്കുവാൻ ഫോൺ ഉണ്ടെന്നാകിലും പ്രിയനെന്തിന് പ്രിയതമയെന്തിന്?

ഇരവിനും ദൈർഘ്യമില്ല പകലിനും ദൈർഘ്യമില്ല, ഇരവും പകലും ഒന്നുമേ അറിയാതെ

കാലങ്ങൾ എത്ര വേഗം കടന്നു പോയീടുന്നു...


ആഘോഷങ്ങളിലൊക്കെയും പങ്കുചേരും

എന്നാൽ ആസ്വദിക്കാൻ ആർക്കുമേ ആവതില്ല,

മരണ കയങ്ങളിൽ മുങ്ങി താഴുമ്പോഴും

ആർക്കുമേ രക്ഷിക്കാൻ സമയമില്ലത്രേ...

ആർക്കോവേണ്ടി എന്തിനോ വേണ്ടി ചിലക്കുന്ന ഫോൺ നാദങ്ങൾ മാത്രമെങ്ങും...


Rate this content
Log in

Similar malayalam poem from Drama