നാം സ്വതന്ത്രരോ?
നാം സ്വതന്ത്രരോ?


നമുക്ക് സ്വാതന്ത്ര്യദിനമുണ്ട്,
സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കും നിറവുമുണ്ട്,
സ്വാതന്ത്ര്യത്തെ പഠിക്കാൻ വിശദമാം പുസ്തകത്താളുകളുണ്ട്,
പക്ഷേ, നാം മനുഷ്യർ സ്വതന്ത്രരോ...?
ബാല്യവും കൗമാരവും വാർദ്ധക്യവുമില്ലാതെ
എങ്ങും പിച്ചിച്ചീന്തിടും ശരീരങ്ങൾ.
കാമാസക്തിയാൽ ബന്ധങ്ങളെന്തെന്നറിയാതെ,
മരവിച്ച മനുഷ്യ മനസ്സുകൾ നമുക്കുചുറ്റും.
കാഴ്ചയിൽ മനുഷ്യനാണെന്നു മാത്രം
മനുഷ്യത്വമെന്നൊന്നില്ല പലരിലും.
തൊടിയിലും കാട്ടിലും മേട്ടിലും
സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ
ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മകൾ മാത്രം.
ബാലവേലകൾ ഭ്രൂണഹത്യകൾ
ഇതല്ലോ, നാം കേൾക്കും ബാല്യകാല വിശേഷങ്ങൾ.
നിറത്തിനും ജാതിചിന്തകൾക്കും
അടിമപെട്ടോരല്ലോ നമുക്കുചുറ്റും.
നാലുമതിൽകെട്ടിനുള്ളിൽ,
തൻ സ്വപ്നങ്ങൾക്കു ചിറകേകീടാനാവാതെ
ജീവിതം ഹോമിച്ചോരെത്രപേർ നമുക്കുചുറ്റും.
വരിഞ്ഞു മുറുക്കും മനുഷ്യചങ്ങലകളിൽ എരിഞ്ഞമരുന്ന എത്ര ജീവനുകൾ.
ഇതോ നമ്മുടെ സ്വാതന്ത്ര്യം.?
ത്വൽപ്രാണഭയത്താൽ
കഴിഞ്ഞീടുമൊരോ നിമിഷവും,
ചൊല്ലുന്നതോ നമ്മൾ സ്വതന്ത്രർ.
#FreeIndia