സമയം
സമയം


പിറന്നുവീണു ഞാൻ ഈ മണ്ണിൽ
പിറവിയുടെ പുൽക്കൊടിയായ്...
സമയ ബന്ധിതമാം ജീവിത യാത്രയിൽ
എത്ര നാൾ എന്നറിവതില്ലിനി...
പറയാൻക്കൊതിച്ചതും കേൾക്കാൻക്കൊതിച്ചതും,
അറിയാനാശിച്ചതും കാണാൻ കൊതിച്ചതും
ഇനിയും എത്രമേൽ ബാക്കിയുണ്ടെന്നാകിലും..
എനിക്കറിവതില്ലല്ലോ...
എനിക്കു നിശ്ചയിച്ചിരിക്കുന്നൊരാ...
സമയമതിനിയെത്ര ബാക്കി.
ജീവിച്ചീടുകയീ നിമിഷം,
അതേറെ സന്തോഷത്താൽ...
എന്തെന്നാൽ, അറിവതില്ല,
വരും നിമിഷം നമുക്കുള്ളതോ അല്ലയോ.
ഒന്നറിഞ്ഞീടുക ഏവരും...
സമയത്തെ പിടിച്ചു കെട്ടുവാൻ ആവതില്ല ആർക്കുമേ.