നനവ്
നനവ്
കണ്ണുനീരിനും ഒരു ബാല്യമുണ്ടായിരുന്നു.
തുടുത്ത കവിളിൽ തട്ടിത്തിളങ്ങുന്ന കൗമാരത്തിനപ്പുറം,
പുഞ്ചിരി മായാത്ത ചുവന്ന ചുണ്ടുകളുടെ യൗവനവും കടന്ന്,
വാർദ്ധക്യത്തിൻറെ കഴുത്തിലേക്കിറങ്ങി
മരണം വരുന്നതിനും മുൻപേ,
ഉറവ വറ്റിപ്പോയ
ഒരു ബാല്യം!!