STORYMIRROR

Anchu Aditya

Drama

4  

Anchu Aditya

Drama

പാവകൂത്ത്

പാവകൂത്ത്

1 min
61


അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം

ചരടിനെ നിയന്ത്രിക്കുന്നതാരെന്നറിയാതെ

ആടിത്തിമിർക്കുന്നു പല വേഷത്തിൽ


രംഗം വിടുന്നതെപ്പോഴെന്നറിയാതെ

അഭിനയ കുലപതിയാകുന്നു ഓരോരുത്തരും

വരും നിമിഷത്തിലിനിയെന്തു ചെയ്യണമെന്നറിയാത്തവർ

ഗതകാലത്തേയും ഭാവികലത്തേയും

കുറിച്ചോർത്തു ആധി പിടിക്കുന്നു


നൃപനും വിദൂഷകനും കോമാളിയും യാചകനുമായി അരങ്ങു തകർക്കുന്നു

പൊടുന്നനെ ചരടറ്റു വീഴുമ്പോൾ യാത്രമംഗളം

പോലും ചൊല്ലുവാനാകാതെ രംഗമൊഴിയുന്ന വെറും നൂൽപാവകൾ നാം.

            


Rate this content
Log in

Similar malayalam poem from Drama