STORYMIRROR

Anchu Aditya

Others

3  

Anchu Aditya

Others

വാത്സല്യം

വാത്സല്യം

1 min
11

നിൻ ജീവന്റെ തുടിപ്പെന്നിൽ അറിഞ്ഞൊരുനാൾ

അതുവരെ അറിയാത്ത മാതൃത്വത്തിൻ സൗരഭ്യമെന്തേന്നുന്നറിഞ്ഞു ഞാൻ

ഓരോ ദിനരാത്രങ്ങളും നിനക്കായുള്ള

കാത്തിരിപ്പിൻ കുളിർ തെന്നലായി കടന്നുപോയി

താരാട്ടു പാട്ടു മൂളിയെന്നിലെ പൈതലെ ഞാനുറക്കി

എന്നുദരത്തിൽ നിന്നുടെ ചേഷ്ടകൾ കണ്ടു

നിദ്രാദേവിയും ചിരിതൂകി ദൂരെ മറഞ്ഞു 

നീ പിറന്നു വീണ മാത്രയിൽ ഞാനറിഞ്ഞ പേറ്റുനോവൊക്കയും

നിമിഷാർദ്ധ മാത്രയയിൽ നീർകുമിളയായി

നിന്നെ ഞാൻ മാറോടണയ്ക്കുമ്പോൾ നീ

യെൻ ജന്മ സഫല്യമെന്നറിയുന്നു ഞാൻ.

ഒരു മഞ്ഞുതുള്ളിതൻ നയിർമ്മല്യം

നിറഞ്ഞ നിൻ പാൽ പുഞ്ചിരിയിൽ

അലിയുന്നത്തെൻ നൊമ്പരമെല്ലാം

നിൻ കുഞ്ഞിളം പാദങ്ങളിൽ കേൾക്കുന്നു ഞാനെൻ ഹൃതിൻ തുടിപ്പുകൾ

പിച്ചവയ്ക്കുന്നു ഞാനും നിന്നോടൊപ്പം 

കുസൃതിയും കുറുമ്പുമായി ഒരു പുതുലോകത്തിൻ കവാടമെനിക്കായി തുറക്കുന്നു നീ

ഒരു നേർത്ത കുളിർ മാരിയായി

നിൻ കരങ്ങളെന്നും കരങ്ങൾക്കു കരുത്തേകുന്നു

ഈശൻ ചൊരിയുന്ന കരുണതൻ

വാത്സല്യകടലാണു നീ പൈതലേ!!!.

                   


Rate this content
Log in