STORYMIRROR

Anchu Aditya

Inspirational

3  

Anchu Aditya

Inspirational

കരുത്ത്

കരുത്ത്

1 min
108


കരഞ്ഞു തളർന്ന രാവുകളെയോർത്തു 

ഇന്നെനിക്കു നഷ്ടബോധമില്ല 

ആ നഷ്ട ബോധങ്ങളാണെൻ കരുത്ത് 

കരഞ്ഞു വറ്റിയ കണ്ണീരിനേക്കാൾ 

വലിയ ജീവിത പാഠങ്ങളില്ല 

മുന്നേറുമെന്ന ദൃഢനിശ്ചയത്തിൻ നാളുകളിൽ

കിട്ടിയ തിക്താനുഭവത്തോളമില്ലൊരു വേദനയും,

വീഴുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന  ആ-

ആദർശ ശക്തിയാണെൻ ആത്മബലം 

വീഴ്ചകളേകിയ പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നു,

ഇനിയും വീഴാതിരിക്കാനതു തുണയാകുന്നു. 

             


Rate this content
Log in

Similar malayalam poem from Inspirational