STORYMIRROR

Ajayakumar K

Inspirational

4  

Ajayakumar K

Inspirational

നഷ്ടവസന്തം

നഷ്ടവസന്തം

1 min
223

ആദർശ വല്ലികൾ തളിരിട്ടു നിൽക്കുന്ന

മാമക മാനസം കനവുകണ്ടീടുന്നു

സ്വർഗ സമാനമാം നല്ല ലോകം

എന്നുടെ കിനാവുകൾ എൻ മണിവീണയിൽ

എപ്പോഴോ തട്ടിത്തകർന്നു പോയി...


നന്മയും തിന്മയും കണ്ടറിഞ്ഞീടുവാൻ

മാമക ചിത്തം കൊതിക്കുന്നു നിത്യവും

ജീവിത പാന്ഥാവിൽ കാലിടറുന്നവർ

പൃഥ്വിയിലിപ്പോഴും സുലഭമല്ലോ


നല്ലതു ചെയ്യാനും തിന്മയറിയാനും

ഭൂമിതൻ മക്കൾ മറന്നതെന്തേ

രാഗത്തിൻ മുഗ്ദ്ധമാം സാരം ഗ്രഹിക്കാത്തോൻ

ജീവിത നൗകതൻ സാരം തേടൂ...


അല്ലലിൻ ആഴം ഗ്രഹിക്കാത്തവർ പിന്നെ

പൗർണ്ണമി തേടുന്നതെന്തിനായി

പ്രകൃതി ക്ഷമിക്കുന്നു മനുജന്റെ ക്രൂരത

മനുജൻ പരത്തുന്നു വിദ്വേഷ വിത്തുകൾ


സൂര്യനും താരയും പൊൻപ്രഭ ചൊരിയുന്ന

ക്ഷിതിയുടെ മാഹാത്മ്യമാരറിയാൻ

കസ്തൂരി മാനിന്റെ ഗന്ധമറിയാത്തോൻ

ജീവിത ഗന്ധമിതെങ്ങറിയാൻ


സുഖ ദുഃഖ ലാളിതമായൊരു ജീവിതം

വെറുതേ നാമെന്തിനു പാഴാക്കുന്നു

പക്ഷിതൻ കൽക്കണ്ട നാദം നുകരുന്ന

മഹിയുടെ മക്കൾ മറന്നു ലോകം

സഹജീവി സ്നേഹവും നന്മതൻ ദീപവും

പൊൻപ്രഭയായി തെളിയട്ടെ മർത്യനിൽ 


Rate this content
Log in

Similar malayalam poem from Inspirational