STORYMIRROR

Sreedevi P

Tragedy Inspirational

4  

Sreedevi P

Tragedy Inspirational

2021-ലെ യാത്ര

2021-ലെ യാത്ര

1 min
353

2021-ലെ യാത്ര ഘോര തമസ്സല്ലോ,                               

കൂരിരുളിൽ കിടന്നു വലഞ്ഞു ഞാനും.


വീട്ടിലിരുന്നാൽ ജീവിത വൃത്തിയില്ല.

മാസ്ക്കും, ഗ്ളവുസും, വേഷങ്ങളുമണിഞ്ഞ്,


പുറത്തു വന്ന് അവരോടുമിവരോടുമോരോന്നു ചൊല്ലി,

അവിടെയുമിവിടെയും അറിഞ്ഞറിയാതെ തൊട്ടു,


വൈറസ്സെന്നിൽ കടന്നു വരുമെന്ന ചിന്ത,    

എൻ മനസ്സിലൊരാന്തലുയുർത്തി.


വേണ്ടുന്നവരെ കാണാനാവാതെ- 

എൻ മനസ്സിടിവെട്ടിവെട്ടി തളർന്നു.


ഇതിനിടയിൽ, വന്യ മൃഗങ്ങളുടെ കടന്നാക്രമണവും,

മനുഷ്യ തമ്മിതല്ലും, കൂട്ട കൊലയും,


അതി ദാരുണമാം സ്ത്രീ പീഡനവും,

പ്രകൃതിയുടെ രൗദ്ര ഭാവവും,


എന്തൊരു ലോകമിതെന്തൊരു ലോകമിതു ദൈവമേ…..

ആതുര ശുശ്രൂഷ ചെയ്തും, നീതി നടപ്പാക്കിയും,


തിരിച്ചു പിടിക്കും, നമ്മളീ ലോകം തിരിച്ചു പിടിക്കും.

അങ്ങനൊരുസുന്ദര ലോകമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഞാനും.



Rate this content
Log in

Similar malayalam poem from Tragedy