STORYMIRROR

Sreedevi P

Classics

3  

Sreedevi P

Classics

നവരാത്രി

നവരാത്രി

1 min
122

നമ്മളെ സദ്ഗുണ മനുഷ്യരാക്കും നവരാത്രി വന്നെത്തി.

പൂജാരിണികളായി പൂജയ്കായ് ഞങ്ങളൊരുങ്ങി നിന്നു.

ആരതിയ്കായി നിര നിരയായ് വന്നെത്തി ആളുകളും.

നൈർമല്ല്യ ധൈര്യ സ്നേഹ സുന്ദര വിശ്വാസ ലക്ഷ്യ ഭവ്യത്തോടെ, 

ഈ ഭൂലോക രക്ഷയ്കായ്, ആനന്ദ ഭക്ത്യാതിരേകാൽ,


ദീപം കൊളുത്തി, പുഷ്പങ്ങളർച്ചിച്ച്, ശംഖ് വിളിച്ച്, മണിമുഴക്കി

വാസന ദ്രവ്യങ്ങളാലാലേപനയായ് നാട്യ രസത്തിലൂടെ, മേളങ്ങളുമായ്,

ദേവീ വിഗൃഹത്തിൽ നവ ദിനങ്ങൾ പൂജ ചെയ്തു ഞങ്ങൾ.

പ്രസാദിച്ചനുഗൃഹിച്ചു ദേവി ഞങ്ങളിൽ. 


മനോഹരമായലങ്കരിച്ച മണ്ഡപത്തിൻ വെളിച്ച പ്രവാഹത്തിൽ, 

തേജോരൂപിണിയായ് നർത്തനമാടി ദേവി!….ദേവി നർത്തനമാടി.

ഒന്നായി നിന്നൊരമിച്ചു വണങ്ങുക നമ്മൾ, 

ഈ പ്രപഞ്ചത്തിൻ ദുർഗ്ഗാ ദേവിയെ!....ഈ പ്രപഞ്ചത്തിൻ ദുർഗ്ഗാ ദേവിയേ!



Rate this content
Log in

Similar malayalam poem from Classics