STORYMIRROR

Sreedevi P

Romance

3  

Sreedevi P

Romance

സ്നേഹം

സ്നേഹം

1 min
278

ഇളനീർ വെള്ളം നിനക്കു ഞാൻ തന്നീടട്ടെ സുഭിഷികേ,

നോമ്പു നോറ്റതെന്തേ നീ.……..!

നിൻ മായാമനസ്സിൽ എന്നോടുള്ളൊരു സ്നേഹം,

വികട കപടമായ് വറ്റുകയോ!

നദിയായ് ഒഴുകി കടലായ് തിര തല്ലുകയോ!

നിൻ സുന്ദര മുഖാംബുജം ചെന്തീയിൽ മുങ്ങി വിങ്ങി,

പുക ചുരുളുകൾ വ്യോമിക്കയോ……

വമിയ്കും ചുരുളുകളെൻ നെഞ്ചിൽ തട്ടി,

വാരി വിതറും പൂക്കളായ് നിന്നിലേയ്ക്കണഞ്ഞിടുന്നു.

തീരാത്ത തോരാത്ത നമ്മുടെ ഈ സ്നേഹ മഴയിൽ,

ഒരു മൃദു പല്ലവമായ് തീരട്ടെ,

കുത്തുന്ന കാളുന്ന നമ്മൾ തൻ ജീവിതം…..



Rate this content
Log in

Similar malayalam poem from Romance