STORYMIRROR

Sruthy Karthikeyan

Romance

4  

Sruthy Karthikeyan

Romance

പ്രണയാർദ്രമായ്

പ്രണയാർദ്രമായ്

1 min
359

രാത്രിയുടെ മറപറ്റി മിഴികൾ അടയുമ്പോൾ           

തിളങ്ങിനിന്ന താരകങ്ങൾക്കെല്ലാം               

ഓരേ മുഖമായിരുന്നുവതെൻ                 

പ്രാണനാഥാ നീ മാത്രം.   

                  

എൻ ജീവകണികയിലെ വിടെയും നിൻ നാമം       

കൊത്തി വച്ചിരുന്നുവെന്നിട്ടും,                 

ഒരു നോട്ടം നൽകാതെ വന്നുപോയിടും നേരം    

മനമാകെയൊന്നു പിടച്ചുപോയി.    

          

സൗന്ദര്യവതിയെന്നു മൂലോകർ വാഴ്ത്തിടും,    

 പുണ്യവതിയെന്നു സഖികൾ ചൊല്ലീടുമാ നേരം    

നിൻ മൊഴി കേൾക്കാൻ കാതോർത്തിടും. 

       

നീയുദിച്ചുവെല്ലാർക്കും പ്രകാശമേകവെ,         

നിൻ സൗന്ദര്യം ഞാനും ആസ്വദിച്ചിരുന്നു.       

ഒരു വാക്കു മിണ്ടാതെ നീ മറയും നേരം          

മുഖപടത്തിങ്കൽ നിന്നും കണ്ണുനീർ ഒഴുകി  

  

നിന്നിലലിയാൻ ഹൃദയം വെമ്പുന്നപോൽ          

എൻ മൗനവീഥിയിലെ പ്രണയസൗഗന്ധികമെ    

നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും   

കാലം തോറും വാഴ്ത്തിടട്ടെ  ചെളിയിൽ നിന്നും 

 ആദിത്യനെ സ്നേഹിച്ച അംബുജത്തിൻ ജീവിതം.   


 _____________


Rate this content
Log in

Similar malayalam poem from Romance