Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Deepa Nair

Romance

4  

Deepa Nair

Romance

ഓർമ്മപ്പൂക്കൾ

ഓർമ്മപ്പൂക്കൾ

1 min
421


ഓർമ്മപ്പൂക്കളേ നിങ്ങൾക്കെന്തൊരഴക് എന്തൊരു മിഴിവ് 

നിറംമങ്ങാതെ പരിമളംചോരാതെയെന്നും വിടരുന്നു 

വാടിടാതെ വിരിഞ്ഞു നിൽക്കുന്നുവെന്നും മാനസവാടിയിൽ

ഏതു ദിനകരൻ നിങ്ങളിൽ ഉണർവ്വേകി

ഏതു മഴവില്ല് നിങ്ങളിൽ വർണ്ണങ്ങൾ വാരിവിതറി

ഏതു തൂവൽ നിങ്ങളിൽ മൃദുസ്പർശമേകി

ഏതു മധുപാത്രം നിങ്ങളിൽ തേൻ ചൊരിഞ്ഞു

ഏതു ഗന്ധവാഹകൻ നിങ്ങളിൽ സുഗന്ധംപൂശി

ഏതു വസന്തം നിങ്ങളിൽ ചാരുത പകർന്നു

ഏതു മുരളിക നിങ്ങളിൽ നിർഝരി ഒഴുക്കി

ഏതു തന്ത്രികളാൽ നിങ്ങളെന്നെ വരിഞ്ഞുമുറുക്കുന്നു

ഏതു കാന്തികതരംഗത്താൽ നിങ്ങളെന്നെ മാസ്മരികവലയത്തിലാക്കുന്നു


Rate this content
Log in

Similar malayalam poem from Romance