ശോകാർദ്രം
ശോകാർദ്രം
നിന്റെ പാദത്തെ പിൻതുടർന്നു ഞാൻ
എന്നും എപ്പോളും നിൻ ചാരെ ഉണ്ടായിരുന്നു
ഇളം തെന്നലായി എന്റെ സ്നേഹം നിനക്ക്
പകർന്നു നൽകികൊണ്ട്…
എന്തെ… നീ കണ്ടിട്ടും കാണാതെ
പോവുകയാണോ എന്റെ സ്നേഹം..?
അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയാണോ?
ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ
നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ?
ഒരു പക്ഷെ എന്റെ സ്നേഹത്തിനായി
നീ വെമ്പുമ്പോൾ ഞാൻ മറ്റൊരു
സ്നേഹഗർത്തത്തിൽ അകപെടാം…
എനിക്ക് നീ നിഷേധിച്ച സ്നേഹം നാളെ
ഞാൻ നിന്റെ മുന്നിൽ നിഷേധിച്ചെന്നു വരാം…