STORYMIRROR

Arjun K P

Romance

4  

Arjun K P

Romance

എന്നെന്നുമെന്നും

എന്നെന്നുമെന്നും

1 min
479


ഇനി വരും കാലം കൂടെ നീ വേണം 

ഇനിയെന്നുമെന്നും കൂട്ടായി വേണം 


തിരയടിച്ചുയരുന്ന സങ്കടക്കടലിൽ 

പവിഴപ്പൊൻമുത്തായരികത്തു വേണം 


മിഴി രണ്ടുമേറെ പെയ്തിറങ്ങുമ്പോൾ 

പേമാരിയായി നിന്നിൽ ലയിക്കണം 


കാൽപ്പെരുമാറ്റം കേൾക്കുന്ന നേരം 

കാത്തിരിപ്പിന്റെ കരുതലാകേണം 


പ്രത്യാശ തൻ വിഹായസ്സിലെങ്ങും 

നീയെന്റെ മനസ്സിന്റെ ചിറകായിടേണം


അതിർവരമ്പുകളില്ലാതെ രാപ്പകൽ 

നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം 


പ്രായമേറെയങ്ങേറുന്ന കാലത്ത്  

നിൻ മടിത്തട്ടിലെന്നും മയങ്ങണം 


ആറടി മണ്ണിൽ ഞാനണയുമ്പോൾ 

അവസാന യാത്രയയപ്പു നൽകേണം





Rate this content
Log in

Similar malayalam poem from Romance