STORYMIRROR

V T S

Drama Romance

3  

V T S

Drama Romance

കരിമിഴി

കരിമിഴി

1 min
293

ഓർമ്മകൾ ചൂഴുന്ന 

ഹൃദയമാംകോവിലിൽ

അണയാത്ത ദീപമായ്

നിൻ വദനം...


കരിംകൂവള മിഴിയാളുടെ

കടക്കണ്ണിൻ നോട്ടത്താൽ

അകക്കാമ്പിൽ അറിയാതൊരു

തിരയിളക്കം


കരിമിഴിപ്പൂവുകൾ

കഥചൊല്ലി മൗനമായ്

കാതോർത്തു ഒരുമാത്ര

ഞാൻ ശ്രവിക്കെ...


ആത്മാവിലാഴത്തിൽ

പതിയുന്ന വരികളിൽ

നിറയുന്നു പ്രണയാർദ്ര

ഭാവങ്ങളും...


Rate this content
Log in

Similar malayalam poem from Drama