STORYMIRROR

V T S

Fantasy Others

4  

V T S

Fantasy Others

സ്മൃതികളുണരുമ്പോൾ

സ്മൃതികളുണരുമ്പോൾ

1 min
226

മേഘങ്ങളെ പുണരാൻ വെമ്പൽ 

കൊള്ളുന്ന കാറ്റിലും

അവനിൽ ലയിക്കാൻ കൊതിക്കുന്ന മഴത്തുള്ളികളിലും 

ആർത്തലച്ച് തീരത്തെ പുണരുന്ന തിരമാലകളിലും


ഭൂമിതൻ മാറിൽ പടർന്നിറങ്ങുന്നു

വെൺചന്ദ്രികയിലും

സാഗരത്തിൽ നിന്ന് ഉയിർകൊള്ളും

നീരാവിയിലും 


പുതുമഴ തൻ കുളിർമ്മയിൽ മുളപൊട്ടും പുതുനാമ്പിലും

ഉദയാർക്കകിരണങ്ങൾ ചെഞ്ചായംപൂശും

കിഴക്കിനിചെരുവിലും

അസ്തമയചുവപ്പണിയുംപശ്ചിമാംബരത്തിലും 


എന്നോമറന്നൊരെന്നെ തിരഞ്ഞു ഞാൻ

മൗനമായ്

പടിയിറങ്ങിപ്പോയൊരെൻ ഓർമ്മകളിൽ മാത്രമായ് 

ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ


Rate this content
Log in

Similar malayalam poem from Fantasy