STORYMIRROR

Jyothi Kamalam

Drama Classics Fantasy

5  

Jyothi Kamalam

Drama Classics Fantasy

"മോഹിനി"

"മോഹിനി"

1 min
473

ഭാമയെതനിച്ചാക്കി വിൺമേഘം പൂകിയ നാൾ മുതൽ

നീറുന്നു ഉടൽ-ഉയിർ ഗന്ധർവ്വൻ അഹോരാത്രം

വീണ്ടും ഭൂമിയിൽ അവതാരം മാബലിദേശം

ഉല്ലാസം രമിക്കുവാൻ തരുണീമണി വിളങ്ങും അപ്സരമുഖി

കാമുകീ മൃദുലഹൃദയ വാണീ സുന്ദരീ മനോഹരി


തുളസിക്കതിർ ചൂടിയ യാമിനിയെ കാണ്മാനില്ല

പട്ടുപാവാടയും ദാവണിയും അരങ്ങില്ല

ക്ഷേത്രാങ്കണത്തിലും പാലച്ചോട്ടിലും നിഴലില്ല

അന്തിച്ചു യുവ ഗന്ധർവ്വൻ; കൺ തിരഞ്ഞു മിന്നാമിന്നിക്കൂട്ടം.


തിക്കും തിരക്കും ആകെ വിയർത്തു നവകോമളൻ

അകലെ വേദിയിൽ കണ്ടു സുന്ദരി ചുരുൾ വേണി

ആകർഷം നീലനയനം നോക്കി നിന്നുപോയി ഒരു വേള ഗന്ധർവ്വൻ

പെട്ടെന്നായ് ഉച്ചഭാഷിണി മുഴങ്ങി കളമൊഴിയല്ല; ഉച്ചത്തിൽ ആക്രോശിപ്പു

സഖാത്തിയവൾ വെല്ലു വിളിപ്പൂ കുറിയെഴുത്തുകാരെ.


പാഞ്ഞു പൊടുന്നനെ കണ്ടു ഛായാപടം അകെ ‘കൂട്ടം കൂട്ടം’

സുന്ദരി കുമാരി മൃദുലം കവിൾത്തടം

ഇടം പല്ലും; സുന്ദരം വില്ലുകുലച്ചൊരു നാസിക

ആരാഞ്ഞു എന്താണാവോ സുന്ദരിതൻ നാമം ചൊല്ലൂ

ഉയർന്നു കേട്ട് നാമം ‘അതിജീവിത’യെന്നായി 

ഘോഷിക്കും പോരാടും പുതു നാരീ ബലം

തെല്ലൊന്നു പിൻവാങ്ങി ഇക്കുറി ഗന്ധർവ്വൻ

പോരാടുന്നിവൾ കാലങ്ങളായ് തൻ ജയം ഉറപ്പിക്കും സുനിശ്ചിതം.

 

പിന്നെ കണ്ടു ‘സുപ്രി’യെന്നൊരു ബാല

സധൈര്യം മുന്നേറുന്നു സ്ത്രീകൾക്ക് മാതൃകാനാരി

‘അമ്മുമ്മതിരി’യുമായി എത്തി മറ്റൊരു കന്യ സുമുഖ

നാഗത്തെ പിടിച്ചു നാട്ടാരെ രക്ഷിക്കും ‘വിദ്യ’യും

ആഴക്കടിലിലെ മുത്തുകോരും ‘രേഖ’യും

അക്ഷരം കൊറിയ ‘കേമ്പി’യും

മീശ വച്ചൊരു ‘ഷൈജ’യും

‘ജയ’ഹേ പാടും നവ സിനിമയും

അബലയല്ലവൾ തളരുവാൻ നേരമില്ല…


ഗന്ധർവ്വനോ ആശീർവദിച്ചു പുഞ്ചിരിതൂകി

നാരിമാർ നാടിന്നു കീർത്തിപ്പെടും നാനാദിക്കും പുകള്പെടും

ഞാൻ അറിയിക്കും അന്യ ഗ്രഹത്തിലും നിൻ സ്തുതി

നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക



Rate this content
Log in

Similar malayalam poem from Drama