STORYMIRROR

Jyothi Kamalam

Abstract Classics Fantasy

4  

Jyothi Kamalam

Abstract Classics Fantasy

“നിഗൂഢലിസ”

“നിഗൂഢലിസ”

1 min
319

അല്ലയോ എൻ ലിസ !!

എന്നും നീ ആശ്ചര്യമോഹിതരൂപം 

നിർമലപ്പുഞ്ചിരി മനുജന്‌ കൗതുകം


ക്രൗര്യമോ പുരികക്കൊടി വാഗ്വാദ വിജയമോ ??

മുറിഞ്ഞ മനതാരിൽ ഒളിപ്പിച്ചോ നിൻ ചിരി

എന്തെ അപൂർണ്ണം; മാന്ത്രികൻ ഡാവിഞ്ചി 

ഗൂഢമായൊളിപ്പിച്ചോ നിന്നാത്മരോദനം?


നിന്നെ അളക്കാൻ കോലില്ല പൊന്നേ

നിൻ ആത്മധൈര്യം ഭ്രമം കൊണ്ട മായന്മാർ

ഉന്മൂലനത്തിനു പോർവിളിച്ചോ?


ഒരു കണ്ണിൽ പുഞ്ചിരി; നിഷ്പക്ഷ മറുകണ്ണ്- 

നിന്മുടിയിഴകളിൽ അന്നേ ഒളിപ്പിച്ചോ

എന്നും അദൃശ്യമാം മുടികൊളുത്തു.


അപൂർണ്ണ സുന്ദരീ നിന്നെ തളർത്തിയോ

മതീത കലാകാര ദുർവിയോഗം?


ബംഗ്ലാവിൽ വെടിയുണ്ടയേശാ ചില്ലുകൂട്ടിൽ

അതിരില്ല നിഗൂഢമാം വശ്യസ്മിതം.


നിൻ മൗനം ഭഞ്ജിപ്പൂ ഒരു വേളയെങ്കിലും

കറയറ്റ ചോദ്യ ശരങ്ങൾ കേൾപ്പൂ 

എന്നിലെ മതിയും ഗൂഢമാണോ

നിന്നെ അറിയാതെ പോകയാണോ ??


Rate this content
Log in

Similar malayalam poem from Abstract