STORYMIRROR

Jyothi Kamalam

Classics

4  

Jyothi Kamalam

Classics

"ശ്രീജയം"

"ശ്രീജയം"

1 min
328


പിറന്നു വീണേ കരഞ്ഞുടെൻ വിജയം 

പിച്ച നടന്നതും എൻ വിജയം

കൊച്ചരിപ്പല്ലുകൾ കാട്ടി ജയിച്ചു ഞാൻ


ഋതുമതിയായതുമെൻ വിജയം

പ്രണയം പൂത്തമേലെൻ വിജയം

വല്ലരി പൂവിട്ടുമെൻ വിജയം

സമ്പത്തും സാമ്രാജ്യവുമെൻ വിജയം 


അനുദിനക്കുറിപ്പു താളുകൾ മറിക്കുമ്പോൾ

അറിയുന്നു ഞാൻ ജീവിത വിജയപ്പൊരുൾ…

അഷ്ടിയായി നുണഞ്ഞ രുചിക്കൂട്ടൊത്തൊരാ ഭക്ഷണമല്ലേ എൻ വിജയം 


ചുറ്റുമെൻ കൂട്ടരോടാർത്തു ചിരിച്ചതും പേർത്തും കലപിലയല്ലോ ജയം

'അമ്മ വിളമ്പിയ തീൻ മേശമേൽ സ്നേഹ ശാസന കൊണ്ടതും എൻ വിജയം 

ആർദ്രമാം സംഗീതം, തകധിമി തുടിതാളം അവയല്ലേ എന്നെന്നും സാന്ദ്ര ജയം

മഴക്കാടിൻ ഹൃദയത്തിൽ കാട്ടുറവ നനഞ്ഞതും


ഉത്സവപ്പകിട്ടിലാ കൊടിമരം ചമച്ചതും

ആയിരം ഗജവീരന്മാരെ കണ്പാത്തതും

കള്ളും കറിക്കപ്പ ഒക്കെ നുണഞ്ഞതുമല്ലേ ജയം !എന്നുമല്ലേ ജയം!


ഇന്ന് ഞാൻ അറിയുന്നു വൈകിയ വേളയിൽ

ശാന്തമായ് നിദ്രയിൽ ആഴുന്നതേ ജയം

ഈ നിമിഷത്തിലും ശ്വാസം നിൽക്കുന്നതല്ലോ പരമമാം ദിഗ്വിജയം.


Rate this content
Log in

Similar malayalam poem from Classics