പാഠശാല
പാഠശാല
മുളക് ഞെരടിയ പഴഞ്ചോറിൽ
അമ്മയുടെ കരുതൽ.
കടിച്ചു പങ്കിട്ട കണ്ണിമാങ്ങയിൽ
സൗഹൃദത്തിന്റെ ഉപ്പ്.
കീറി തുന്നിയ സ്കൂൾ കുപ്പായത്തിൽ
ഭാവിയുടെ സ്വപ്നം.
പൊട്ടിയ സ്ലേറ്റിനും കുറ്റിപെൻസിലിനും
ഭൂഗോളത്തിന്റെ കരുത്ത്.
പാഠശാലയിൽ പിടിക്കാതെ
പഠിച്ചത് പുസ്തകത്തിലടച്ച
മയിൽപീലിയാക്കാം.
