STORYMIRROR

Binu R

Classics

4  

Binu R

Classics

വിഷുക്കണി

വിഷുക്കണി

1 min
345

 


മഞ്ഞക്കിളികൾ പാടുന്നൂ

കനവുകളിൽനിന്നും 

മഴനൂലുകൾ ഭൂമിയിൽ വീഴുവാൻ,

കണിക്കൊന്നയിൽ 

മഞ്ഞണിപ്പൂക്കൾ വിടരുവാൻ,

കാത്തിരിക്കുന്നൂ നമ്മൾ ഇഷ്ടതോഴർ... !


കണ്ണൻ മഞ്ഞപ്പട്ടാംബരംചുറ്റുവാൻ 

കണ്ണിമയോലും 

കാത്തിരിപ്പുണ്ടിവിടെ, 

കാത്തുകാത്തങ്ങിരിക്കാം 

വിഷുവരുന്നതും കാത്ത്

കണികണ്ടുണരുവാൻ, 

നമ്മൾ ഇഷ്ടതോഴർ... !


വിഷുപ്പുലർച്ചക്കായ്, കാത്തിരിക്കാം 

കണിക്കൊന്നപ്പൂക്കൾ

കൊഴിഞ്ഞുപോയെങ്കിലും, 

മാമ്പൂക്കൾ മഞ്ഞില്ലാത്ത 

കാലങ്ങളിൽ ഉരുകിക്കരിഞ്ഞു

പോയെങ്കിലും 

കൊറോണക്കാലങ്ങളിൽ 

നിമിഷങ്ങൾ കനച്ചുപോയെങ്കിലും,

കാത്തിരിക്കുന്നൂ നമ്മൾ ഇഷ്ടതോഴർ,

കണികണ്ടുണരുവാൻ!


മനസ്സിലൊരായിരം കൊന്നപ്പൂക്കളുമായി

പഴങ്ങളുടെ പഴങ്കെട്ടു ഭാണ്ഡവുമായ്

മഞ്ഞയാൽ ഐശ്വര്യത്തിൻ 

പൂങ്കാവനം നിറയ്ക്കുവാൻ

കണികാണുവാനായ് നമ്മൾ

കാത്തിരിക്കുന്നൂ ഇഷ്ടതോഴർ,

കണികണ്ടുണരുവാൻ!



Rate this content
Log in

Similar malayalam poem from Classics