STORYMIRROR

Rethika Adhi

Classics

4  

Rethika Adhi

Classics

പെൺശില്പം

പെൺശില്പം

1 min
220

പുനഃസൃഷ്ടിക്കപ്പെട്ട പെണ്ണുടലിൽ,

വിറയാർന്ന കരങ്ങൾ മെല്ലെ തഴുകവേ..

അഴകളവുകളാകല്ലിൽ കൊത്തിയ

 ഈ ശില്പി പോലും ഒരുവേള അമ്പരന്നു..


ഒരുനിമിഷം ശങ്കിച്ചുപോയിതു

പെണ്ണോ അതോ നാരിതൻ ശില്പമോ..

അരുണകിരണങ്ങളടരാടിയ മുഖകാന്തിയിൽ,

ആലയിലെ ചൂടിൽ ഉരുക്കിയെടുത്ത,

ശില്പമങ്ങനെ തെളിഞ്ഞുനിൽക്കയാണ് മുന്നിൽ..


ആടയാഭരണങ്ങൾ ഇല്ലാത്ത ദേവലോക സുന്ദരിപോൽ..

അഴകിന്റെ ആത്മീയരൂപം..

ശില്പമാണൊരുക്കിയതെങ്കിലും

അമ്മയാണുള്ളം നിറയെ..

ആ മനോഹര സങ്കല്പമാണീശില്പിതൻ വിരലിൽ ഉതിർന്നത്..


ഞാനെന്ന ശില്പിക്കു വികാരങ്ങളില്ല, വിചാരങ്ങളില്ല...

ആത്മീയതയിൽ തപം ചെയ്ത നാളുകൾ,

കാവലിനായി ഒപ്പമിരുന്നത് ആ

പെറ്റവയറിന്റെ കാവലായിരുന്നു..

കാലം കല്പിച്ച കാല്പനികതയിൽ,ഉയിർ-

ത്തെഴുന്നേറ്റൊരു ഛായാഗ്രാഹകൻ ഞാൻ..


നിറങ്ങളില്ലാത്ത കരിങ്കല്ലിൽ,

നിറപ്പകിട്ടാർന്ന രൂപങ്ങൾ

മെനയുന്ന വെറുമൊരു സാത്വികൻ..

ദേവദേവീശില്പങ്ങളിൽ എൻ കരങ്ങൾ,

അനായാസം ഒഴുകിയിറങ്ങവേ,

ഉള്ളിലൊരു സങ്കല്പമുണ്ടെന്നും

എന്റെ അമ്മയാണത്..


വിറയ്ക്കാതെ ചലിക്കാതെ

 കൊത്തുന്ന ഓരോ ശിലകളിലും,

ഞാൻ ഒരുക്കുന്ന സ്ത്രീസങ്കൽപ്പം...

അത്ര മനോഹരിയാണീ അമ്മസങ്കൽപ്പം..


Rate this content
Log in

Similar malayalam poem from Classics