STORYMIRROR

Rethika Adhi

Fantasy

4  

Rethika Adhi

Fantasy

വിഷുപ്പുലരി

വിഷുപ്പുലരി

1 min
268

 മേഷാദി രാശിയിൽ വിഷുവം പുലർന്നപ്പോൾ-

വിഷുപ്പക്ഷിപാടി വിഷുപ്പാട്ടിൻ ഈണം മെല്ലെ,

കർണികാരം പൂത്തചില്ലയിലെ,

മഞ്ഞപ്പുടവ കനകം പോലെ-

വിഷുക്കണിമേടയിൽതിളങ്ങി.


പൊന്നിൻ ചേലയണിഞ്ഞു

കാർമേഘവർണൻ ഒരുങ്ങി..

വിഷുത്താലത്തിൽകണി വെച്ചൊരുക്കി..

വിഷുക്കൈനീട്ടം നൽകി

 വിഷുപ്പുടവയും നൽകി


കണികണ്ട് മനസ് നിറഞ്ഞപ്പോൾ,

വിഷുക്കട്ട പ്രാതലിനെത്തി..

വിഷുസദ്യയൊരുങ്ങുമ്പോൾ

ചാലിടീലും കൈക്കോട്ടുച്ചാലും കഴിഞ്ഞു.


വിഷുവുത്സവവും വിഷുമാറ്റവും നടത്തി,

വിഷുഫലവും കേട്ടുമ്മറത്തിണ്ണയിൽ

അരങ്ങൊരുങ്ങി ആളൊരുങ്ങി,

വിഷുക്കളി കാണാൻ നാടൊരുങ്ങി..


അന്തിമേടയിൽ പടക്കവും മത്താപ്പൂവും

പൂത്തിരിയും നിരനിരന്നു..



Rate this content
Log in

Similar malayalam poem from Fantasy