STORYMIRROR

V T S

Romance Fantasy Inspirational

4  

V T S

Romance Fantasy Inspirational

കുറുമൊഴി

കുറുമൊഴി

1 min
218


പടിഞ്ഞാറിൻ പടിവാതിൽ

ചാരിമെല്ലെ

പടിയിറങ്ങി പകലോൻ

മൗനമായി.


ആലസ്യഭാവം ഇരുൾ

പടർത്തി

സന്ധ്യയാംയാമിനി

മിഴി തുറന്നു.


കാത്തിരുന്നെന്നോണം

നിശാഗന്ധികൾ

കാതരയാം പ്രണയിനി

എന്നപോലെ.


ഉണരുന്ന സുന്ദര

രാവുകളിൽ

വിടരുവാൻവെമ്പി

നിശാഗന്ധികൾ.


ഇരവിൻ്റെ ആരംഭ

വേളകളിൽ

ഹൃദയകവാടം

തുറന്നുവച്ചു.


പകലോനു നൽകാതെ

കാത്തു വെച്ച്

അലയുന്ന കുസൃതിയാം

മാരുതന്


ഇരവിൻ്റെ മറവിൽ

പകർന്നു നൽകി

പരിഭവമില്ലാതെ

തൻ സുഗന്ധം


അതിലോലമായ്

നിശാഗന്ധി തൻ

ദളങ്ങളിൽ മെല്ലെ

തലോടി തെന്നൽ


മറ്റെന്തോ കേൾക്കുവാൻ

ഉത്സുകയായ്

കാതോർത്തു മുല്ല

തരളിതയായ്.


നിശാഗന്ധി പൂക്കളിൽ

നീയാണതിലോല

സുഗന്ധം വഹിക്കും

മനോഹരിനീ.


ഗന്ധവാഹൻ തൻെറ

വാക്കുകളിൽ

ധന്യയായ് കുറുമൊഴി

മന്ദസ്മിതം തൂകി




Rate this content
Log in

Similar malayalam poem from Romance