STORYMIRROR

Arjun K P

Romance

4  

Arjun K P

Romance

ഓർമ്മകളുടെ അപ്പൂപ്പൻതാടികൾ

ഓർമ്മകളുടെ അപ്പൂപ്പൻതാടികൾ

1 min
361


തൂമഞ്ഞു പെയ്യുമീ രാവിലും

വിമൂകമായി നീയാരെയോ

കാത്തുനിൽക്കുവതെന്തിനോ...


കാലമൊഴുകുമൊരു നദിയായി 

വിഷാദയായി വിരഹാർദ്രയായ്...

നിൻ വിരഹമതിലൊരു

ചെറുജലകണിക പോൽ...


അലിയുമേതൊരു മറവി തൻ

അലകൾ ഞൊറിയുമാഴങ്ങളിൽ...

പതിയെ പതിയെയകലുമ്പൊഴും

ഏതു നിമിഷശകലമായ്...


നീ തീർത്തതാമൊരു നിർവൃതി

നാം കണ്ടുമുട്ടിയ വേളയിൽ

പൂ വിടർത്തിയെന്നധരങ്ങളിൽ...


നിറയുമോർമകളുടെയിടയിൽ നാം

അപ്പൂപ്പൻ താടികളായിടാം...

ഭൂതകാലത്തിൻ വിത്തുകൾ

പേറി നമ്മൾ പരസ്പരം...


അകലെ ദൂരെ ദിക്കുകൾ

ഉയരെയൊന്നായ് പറന്നിടാം...

കാറ്റിലൊഴുകിയൊഴുകി നടന്നിടാം 

പിന്നെയിരുവഴിക്കു പിരിഞ്ഞിടാം...




Rate this content
Log in

Similar malayalam poem from Romance