STORYMIRROR

Jinu Baby

Romance

4  

Jinu Baby

Romance

കാത്തിരിപ്പ്

കാത്തിരിപ്പ്

1 min
690

ഈ മഴ ചാറ്റലിൽ എങ്ങനെ ഞാനാ 

നിമിഷങ്ങൾ ഓർക്കാതിരിക്കും

നീ എനിക്കേകിയൊരാ നല്ല സ്വപ്‌നങ്ങൾ

മായുവാൻ കാരണമെന്തേ സഖി


നമുക്കായ് പൊഴിച്ച ചുവന്ന വാകപ്പൂവും 

മഞ്ഞും നിലാവും താരകളും 

എന്തേ വരാത്തതെന്നെന്നോട് ചോദിക്കിൽ

എന്ത് ഞാൻ ഉത്തരം നൽകേണ്ടൂ


സ്നേഹിച്ചു പോയി ഞാൻ ജീവന്റെ ജീവനായി

നീയെന്നെ വിട്ടകന്നെങ്ങോ പോയീടിലും

കാത്തിരിക്കാം അവസാന ശ്വാസം വരെ

നീ വരില്ലെന്നറിയീടിലും 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Romance