സൂര്യന്റെ പ്രണയം സന്ധ്യയുടെയും
സൂര്യന്റെ പ്രണയം സന്ധ്യയുടെയും
വിട തരിക നീ വിഷാദ സന്ധ്യേ...
അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്...
കിഴക്കിന്റെ കൊട്ടയിൽ ഇരുളിന്റെ കനൽ
വാരി നിറയ്ക്കുന്നു ആരോ...
അതിൽ എരിഞ്ഞടങ്ങുന്നു ഞാനും എന്റെ മോഹവും...
നിന്നോടുള്ള എന്റെ മോഹങ്ങളാകാം
എന്റെ കിരണങ്ങൾക്ക് ഇത്ര ചുവപ്പ് നൽകിയത്...
കൺമഷിയുടെ കറുപ്പിൽ നിന്നെ തനിച്ചാക്കി ഞാൻ അകലുമ്പോൾ ...
എന്നിലെ ജ്വാലകളും
കരിഞ്ഞുണങ്ങി ഇരുട്ടാകുന്നു...
കിഴക്കുനിന്ന് നിന്നെ മോഹിച്ച് ഞാൻ
പടിഞ്ഞാറെത്തുമ്പോൾ ...
നിന്നെയൊന്ന് തൊട്ട് തലോടാൻ കഴിയാതെ
ശ്യാമ ഗിരിനിരകളിൽ ഊർന്നിറങ്ങുന്നു ഞാൻ
നിരാശാ പ്രമമുള്ളവനായ്...
വെള്ളിവെളിച്ചത്തിനധിപനാം തിങ്കളും താരകങ്ങളും നിന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും...
നിനക്ക് പത്യം ഈയുള്ളവനാണെന്നറിയുന്നു ഞാനെപ്പോഴും...
എങ്കിലും നിസഹായനാണ് പ്രിയേ ഞാനിന്ന്...
കർമ്മമെന്ന മണ്ഡലത്തിൽ നിനോടുള്ള പ്രണയം ത്യജിച്ച് യാത്ര തുടരുന്നു ഏകാന്തപഥികനായ്...