STORYMIRROR

Binu R

Romance

4  

Binu R

Romance

കവിത:തിരയുംതീരവും.രചന:ബിനു. R

കവിത:തിരയുംതീരവും.രചന:ബിനു. R

1 min
442


കൊതിയോടെ ഞാനിന്നും

തേടുന്നൂ നിന്നുടെ നിറചിരി


മായക്കാഴ്ചകളിൽ വന്നുനിന്നു

കിന്നാരംപറയുന്നവൾ 


സ്വപ്‌നങ്ങൾ നിറയും

സാഗരത്തിൽ തിരയ്ക്ക്


തീരത്തിനോടെന്നപോൽ

തോന്നും നിറയും പ്രണയം


തിരിഞ്ഞുമറിഞ്ഞുരുണ്ടു

വരുന്നുവെങ്കിലും


കാലങ്ങൾ അകലങ്ങളിൽ

കൊഴിഞ്ഞുപോയെങ്കിലും


ഇന്നുമാതീരത്തിൽ വന്നു

പുൽകുവാൻ കൊതിക്കുന്നൂ


ആഴത്തിൽ നിന്നുരുത്തിരിഞ്ഞു

വരുന്നതിരയെന്നപ്പോൽ

എൻ പ്രണയം...

   


Rate this content
Log in

Similar malayalam poem from Romance