STORYMIRROR

Sreedevi P

Drama Romance

4  

Sreedevi P

Drama Romance

പ്രണയം

പ്രണയം

1 min
483

കാലേന്തി വലിഞ്ഞു വരുന്നൊരപ്പൂപ്പൻ.

കഴുത്തു വളഞ്ഞു വരുന്നൊരമ്മൂമ്മ.

രണ്ടു പേരും അടുത്തെത്തിയപ്പോൾ,    

അപ്പൂപ്പൻ ചുമച്ചൊരു ശബ്ദമുണ്ടാക്കി.


അതുകേട്ടമ്മൂമ്മയുടെ കണ്ണുകൾ മിന്നിത്തെളിഞ്ഞു.

അതു കണ്ടപ്പൂപ്പൻറെ മുഖം വികസിച്ചുയർന്നു.

രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ

അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി.


അപ്പൂപ്പൻറെ കയ്യിലുള്ളൊരു ചുകന്ന പൂവ്,

പാൽ പുഞ്ചിരിയോടെ അമ്മൂമ്മക്കു കൊടുത്തപ്പോൾ,

പ്രേമമോടെ അപ്പൂപ്പനെ ഒന്നു കടാക്ഷിച്ച്,

വഴിയിലൂടെ ഓടിപ്പോയി അമ്മൂമ്മ.


നിർന്നിമേഷനായ് അതു നോക്കി നിന്നൊരു അപ്പൂപ്പൻ,

എന്തോ നിധി കിട്ടിയ മാതിരി തിരിഞ്ഞു നടന്നു വീട്ടിലേക്ക്!



Rate this content
Log in

Similar malayalam poem from Drama