വിഷു
വിഷു


പുലർക്കാല വേളയിൽ പൊന്നമ്മ
നിദ്രയിലാണ്ട എൻറെ കണ്ണടച്ച്
കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി
ആലില കണ്ണൻറെ മുന്നിൽ
കായും കനിയും വെച്ച്
കൊന്ന പൂ കൊണ്ടലങ്കരിച്ചു
പൊന്നും പണവും നിറഞ്ഞിരിക്കെ
കണികാണാൻ ഞാനെത്തി
അലങ്കരിച്ച കണ്ണനെ കണ്ട ഞാൻ
നിർവൃതിയിലാണ്ടു പോയി
പെട്ടെന്നച്ചൻ എൻ കൈകളിലേക്ക്
കൈനീട്ടം വെച്ച് തന്നു പിന്നെ
അമ്മയും വെച്ച് തന്നു
പുത്തനുടുപ്പിട്ടു പടക്കം പൊട്ടിച്ചു
എല്ലാ വിഭവവും ചേർത്ത് ഉണ്ട്
ഞാനും വിഷുവിനെ എതിരേറ്റു ...