പ്രതീക്ഷ...
പ്രതീക്ഷ...


അന്നും ഇന്നും ഞാൻ ഉറങ്ങുകയാണ്
അന്നെന്റെ കണ്ണിൽ ഇരുളായിരുന്നു
ഇന്നെൻറെ കണ്ണിലോ നിങ്ങളും...
ഇടക്കെപ്പോളോ ഞാൻ ഉണർന്നു
എന്നമ്മതൻ ചാരെ വിടർന്നു
ലോകമെന്നെ ഉറ്റു നോക്കി
അഥിതിയായ് എന്നെ സ്വീകരിച്ചു
കയ്പ്പും മധുരവും എനിക്ക് നൽകി...
വന്നതും ഇന്നിതാ പോകുന്നതും തനിച്ചു തന്നെ
ഒന്നുമേ കൊണ്ടു വന്നില്ല ,കൊണ്ടു പോകുന്നുമില്ല...
അന്നു ഞാൻ ഉറങ്ങി, ഉണരുവാനായ്
ഇന്നു ഞാൻ ഉറങ്ങുന്നു, നിങ്ങളിൽ ഉണരുമെന്ന പ്രതീക്ഷയോടെ...