STORYMIRROR

എന്റെ വരികൾ

Drama

4  

എന്റെ വരികൾ

Drama

മനസ്സ്

മനസ്സ്

1 min
696


വഴിതെറ്റി വന്ന ഒരു കാട്ടുകുരുവി ഉണ്ടായിരുന്നു..

ഞാൻ അതിനെ കൂട്ടിലടച്ചു..

പഴവും വെള്ളവും കൊടുത്തു...

പക്ഷെ കുരുവിക്ക് മൗനമായിരുന്നു..


ദിവസങ്ങൾ കടന്നുപോയി..

കുരുവി മിണ്ടാതായി.............

എന്റെ മനസ്സ് മന്ത്രിച്ചു !!

വഴിതെറ്റി വന്ന കുരുവി

ഞാൻ തന്നെയാണ്....


കൂട്ടിലടച്ചത് എന്റെ സ്വപ്നങ്ങളെയും ...

ഞാൻ ആ കിളിവാതിൽ മെല്ലെ തുറന്നു...

കുരുവി ചിറകടിച്ചു പറന്നുയർന്നു...!

എന്റെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു..!!



Rate this content
Log in

More malayalam poem from എന്റെ വരികൾ

Similar malayalam poem from Drama