ജീവിതം
ജീവിതം


തളിർത്തും പൂവിട്ടും ഇലകൾ കോഴിഞ്ഞും
ഋതുക്കൾ ഓരോന്നും മാറി മറിയുമ്പോൾ
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ
ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ
ജീവിച്ചു തീർക്കാൻ വെമ്പും മനസ്സുമായി
നെട്ടോട്ടമൊടുന്നു വെട്ടിപിടിക്കുന്നു
ജനിമൃതിക്കിടയിലെ വെപ്രാളംമി ജീവിതം
നിലയ്ക്കുന്നതെന്നെപ്പോഴെന്നറിയാതെ പായുന്നു
പലപ്പോഴും ഇടറുന്നു പാദങ്ങൾ തളരുന്നു
നിലയിലക്കയത്തിൽ മുങ്ങി താഴുന്നു
ഒരു നൂറു കനലുകൾ മനസ്സിലെരിയുന്നു
നീറിപ്പുകയുന്നു ഇടനെഞ്ചു തകരുന്നു
ആശ്വാസവചനങ്ങൾ ചുറ്റുമുണ്ടെങ്കിലും
പശിയെന്ന നോവിൻ ആശ്വാസമില്ലോട്ടും
കാലത്തിൻ വൈകൃതം കാറ്റിൽ പറത്തിയ
നഷ്ടസ്വർഗങ്ങൾ നിഴലായ് മാറുന്നു
ആരോട് ചൊല്ലും പലവട്ടം ആരാഞ്ഞു
ആരിലും കണ്ടില്ല നന്മ തൻ ഉറവിടം
എല്ലാം നന്മക്കായി വന്നു ഭവിക്കട്ടെ
കാക്കട്ടെ കാണാമറയാത്തെയാ ശക്തി